വിജയോത്സവം : പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു
പാലക്കാട് ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ (സ്റ്റേറ്റ്/സെൻട്രൽ ) എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ നേടിയ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും, മെമന്റോയും നൽകി ആദരിക്കുന്നു. സെപ്റ്റംബർ 01 മുതൽ 15 വരെയുള്ള തീയതികളിൽ സ്കൂളുകൾ പ്രത്യേകമായി എടുത്തോ, പ്രത്യേക മേഖലകളായി തിരിച്ചോ ആണ് വിദ്യാർത്ഥികളെ ആദരിക്കുന്നത്. വിജയോത്സവം : വിജയികൾക്കൊപ്പം കൂടിക്കാഴ്ച (WINNERS’ RENDEZVOUS ) എന്ന പേരിൽ നടത്തുന്ന ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പാലക്കാട് അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ആണ്. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. സമ്മാനത്തിന് യോഗ്യരായ വിദ്യാർത്ഥികൾ www.ahalia.ac.in എന്ന വെബ്‌സൈറ്റിൽ എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ് . വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകർക്കോ രക്ഷിതാക്കൾക്കോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന എല്ലാവരെയും അനുമോദന ചടങ്ങിന്റെ സമയവും തിയതിയും അറിയിക്കുന്നതാണ്










