പാലക്കാട് | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എസ്വൈഎസ് പാലക്കാട് ജില്ലാ സാംസ്കാരികം ഡയറക്ടറേറ്റ് ജനാധിപത്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കവിതാരചന, വ്ലോഗിംഗ് മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് 5 മണിക്ക് പ്രമുഖ മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ മുസ്തഫ പി എറയ്ക്കൽ ഫലപ്രഖ്യാപനം നടത്തും. യൂത്ത് മീഡിയ പാലക്കാട് യൂട്യൂബ് ചാനലിൽ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.എസ്വൈഎസ് പാലക്കാട് ജില്ലാ പ്രസിഡണ്ട് എംഎ നാസർ സഖാഫി പള്ളിക്കുന്ന്,ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ഫിനാൻസ് സെക്രട്ടറി അബൂബക്കർ അവണക്കുന്ന്,സാംസ്കാരികം സെക്രട്ടറി യാഖൂബ് പൈലിപ്പുറം, പി ആർ സെക്രട്ടറി ബഷീർ സഖാഫി വണ്ടിത്താവളം സംസാരിക്കും.










