തച്ചനാട്ടുകര: കോഴിക്കോട് – പാലക്കാട് ദേശീയപാത കരിങ്കല്ലത്താണിയിൽ നിll വൻ കുഴൽപ്പണ വേട്ട. 25 പവനും 48 ലക്ഷം രൂപയും പിടികൂടി.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകൽ പോലീസ് കരിങ്കല്ലത്താണിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്.രേഖകൾ ഇല്ലാതെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48,68,080 രൂപയും 206.8 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. തൃശൂർ സ്വദേശി ബിനോ വർഗീസാണ് അറസ്റ്റിലായത്.പാലക്കാട്ടിൽ നിന്നും പണവും സ്വർണ്ണവും ഉൾപ്പെടെ കാറിൽ കോഴിക്കോട്ടേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്.ഡിവൈഎസ്പി കൃഷണദാസ്,സി.ഐ ആർ.രജിഷ്, നാട്ടുകൽ എസ് ഐ അനിൽ മാത്യൂ, സി.പി ഒ മാരായ ഹരിഷ്,അനസ്, പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.










