സദ്ഭാവന ദിനാചരണവും,എപ്ലസ് അവാർഡ് വിതരണവും നടത്തി
നെന്മാറ:അയിലൂർ മൺഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയേഴാമത് ജൻമദിനാഘോഷത്തിന്റെ ഭാഗമായി സദ്ഭാവന ദിനാചരണവും, അയിലൂർ പഞ്ചായത്തിലെ ഒന്ന് മുതൽ നാല് വരെയുള്ള വാർഡുകളിൽ താമസിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉൽഘാടനം ചെയ്തു. മൺഡലം കോൺഗ്രസ് പ്രസിഡണ്ട് എസ്.എം.ഷാജഹാൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി.ഗോപാലകൃഷ്ണൻ, പ്രദീപ് നെൻമാറ, കെ.കുഞ്ഞൻ, എസ്. കാസിം, എ. ശിവപ്രസാദ്, കെ.എൻ.കൃഷ്ണദാസ്, കെ.വിനു, വിനേഷ് തലവട്ടാംപാറ, എ. വിജു എന്നിവർ നേതൃത്വം നൽകി.










