നെന്മാറ: നെല്ലിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠയുടെ മുഖപടമായി ചാർത്താൻ വെള്ളിഗോളക സമർപ്പിച്ചു. നെന്മാറ പുതുഗ്രാമത്തിലെ വിദേശമലയാളി സുബ്രഹ്മണ്യ അയ്യരാണ് എട്ട് കിലോഗ്രാം ഭാരമുള്ള വിഗ്രഹകവചം നൽകിയത്.
മേൽശാന്തി ഇ. നാരായണൻ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ കെ.കെ. ഹരിദാസ്, പി. സുധാകരൻ, രാജീവ് മേനോൻ, എം.സി. കുട്ടി, ചന്ദ്രമോഹൻ, രവിദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.










