പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് മരിച്ചു
പാലക്കാട്: വടക്കന്തറയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് മരിച്ചു. വടക്കന്തറ സ്വദേശി ശെല്‍വി നഗര്‍ അബ്ദുള്‍ വഹാബാണ് (72)മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മലമ്പുഴ സ്റ്റേഷനിലെ എസ് ഐ ഗിരീഷിന്റെ സ്വകാര്യകാറിടിച്ചാണ് അപകടമുണ്ടായത്. ഈ മാസം 14ന് വൈകീട്ട് അഞ്ചരയോടെ വടക്കന്തറ റോഡില്‍ വച്ച് എസ് ഐ സഞ്ചരിച്ചിരുന്ന സ്വകാര്യ കാര്‍ വഹാബിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ അബ്ദുള്‍ വഹാബിനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധചികിത്സക്കായി കോയമ്പത്തൂര്‍ ജില്ല ആസ്്്്പത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായ അബ്ദുള്‍ വഹാബ് ബുധനാഴ്ച ഉച്ചയോടെ മരണമടയുകയായിരുന്നു.അതേ സമയം പരുക്കേറ്റ പിതാവിന്റെ ചികിത്സക്കായി സാമ്പത്തികസഹായം ചെയ്യാമെന്ന് എസ് ഐ വാഗ്ദാനം ചെയ്തുവെങ്കിലും യാതൊരു വിധസഹായവും നല്‍കിയില്ലെന്നും കേസെടുത്ത നോര്‍ത്ത് പോലീസ് എസ് ഐക്കെതിരെ ഇതുവരെ യാതൊരുവിധ നടപടിയുമെടുത്തിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. പരേതയായ അനീസുമ്മയാണ് ഭാര്യ, മക്കള്‍ ഷാജഹാന്, ഷാജിത. ശര്‍മിള, ശബീര്‍.











