ഓൺലൈൻ മദ്യ വില്ലന: തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധം.
തെരഞ്ഞെടുപ്പ് കാലത്ത് തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടുവരുമെന്നും. പുതുതായി മദ്യശാലകൾ തുറക്കുകയില്ലെന്നും ജനങ്ങളോട് നൽകിയ വാഗ്ദാനത്തിന് ഘടക വിരുദ്ധമായി വിദേശ മദ്യശാലകൾ കുടുതൽ തുറക്കുകയും ഓൺലൈൻ മദ്യക്കച്ചവടത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഇടത് സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. കോ വിഡ് വ്യാപനത്തിനും , മരണനിരക്ക് വർദ്ധിക്കുന്നു തിന്നും ഇടയാക്കുന്ന ഇത്തരം നടപടികളിൽ നിന്നും സർക്കാർ പുറകിലോട്ട് പോകണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി എം. അഖിലേഷ് കുമാർ, വൈ: പ്രസിഡണ്ട് കെ.എം. കുമാരൻ ചിറക്കാട്, കെ.എ. സുലൈമാൻ മുണ്ടൂർ, കെ.എം.രാമകൃഷ്ണൻ അകത്തേത്തറ, സന്തോഷ് മലമ്പുഴ.എം. സഹാബ്ദീൻ . മുഹമ്മദ് കാടാംകോട്, എം.റഫീഖ്, ടി.എം.സെയ്ത് പ്രസംഗിച്ചു.