സൂരജിന് അവാർഡ്പാലക്കാട്:DRZYA ഓർഗനൈസേഷന്റെ ഇത്തവണത്തെ ഭിന്നശേഷിക്കാരിലെ മികച്ച സംരംഭകനുള്ള അവാർഡ് കേരളത്തിൽ നിന്നുള്ള സൂരജിന് ലഭിച്ചു. 8 വർഷങ്ങൾക്ക് മുൻപുള്ള അപകടത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി വീൽ ചെയറിൽ കഴിഞ്ഞിരുന്ന സൂരജ് പി.എ. സോഷ്യൽ ആക്റ്റീവിറ്റികളിലൂടെ സമൂഹത്തിലെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും 2000അധികം ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുവാൻ വോയ്സ് ഓഫ് ഡിസേബിൾഡ് എന്ന സംഘടന ആരംഭിച്ചു മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറക്കുവാനുള്ള ഉത്പന്നങ്ങൾ കണ്ടെത്തി ചെയ്യുകയും പ്രചരിപ്പിക്കുന്നതിലും സൂരജ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഭിന്നശേഷിക്കാരുടെ ഇത്തരം ഉത്പന്നങ്ങളുടെ മാർക്കറ്റിംഗിന് വേണ്ടി www.ecomade.in എന്ന സൗജന്യ വെബ്സൈറ്റും തയ്യാറാക്കിയ സൂരജ് ആണ് ഇത്തവണത്തെ മികച്ച സോഷ്യൽ എൻട്രപ്രണർ 2021.