പാലക്കാട് ∙ ബവ്കോ, കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളിൽനിന്നു മദ്യം വാങ്ങാൻ ആർടിപിസിആർ അല്ലെങ്കിൽ വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പൊലീസും എക്സൈസും നടപ്പാക്കിത്തുടങ്ങി.ഔട്ലെറ്റുകളിൽ മിന്നൽ പരിശോധന നടത്തിയാണു പൊലീസ് ഇത് ഉറപ്പാക്കുന്നത്. അകലം പാലിച്ച് ക്യൂ ഉറപ്പാക്കുകയാണ് എക്സൈസിന്റെ പ്രധാന ഉത്തരവാദിത്തം. നിർദേശം പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് കേസെടുക്കാനാണ് ഉത്തരവെങ്കിലും ഉപഭോക്താക്കൾ നിർദേശങ്ങൾ പാലിക്കുന്നതായി അധികൃതർ പറഞ്ഞു.