തച്ചനാട്ടുകര: തള്ളച്ചിറയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തള്ളച്ചിറ താഴത്തെ കളത്തിൽ വീട്ടിൽ ഗോപിയുടെ മകൻ സുബിൻ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനുണ്ടായിരുന്നില്ല. പലയിടത്തും അന്വേഷിച്ച് വരുന്നതിനിടയിലാണ് ഇന്ന് രാവിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. നാട്ടുകൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.









