Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

വിത്തനശ്ശേരിയിലെ VFPCK യിലെ വിപണനം സജീവം : കർഷകർക്ക് ആശ്വാസം

Palakkad News by Palakkad News
4 years ago
in CHITTUR
0
വിത്തനശ്ശേരിയിലെ VFPCK യിലെ വിപണനം സജീവം :  കർഷകർക്ക്  ആശ്വാസം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ; വിത്തനശ്ശേരിയിലെ VFPCK (വെജിറ്റബിൾസ് ആൻ്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരള) യിലെ വിപണനം സജീവമാകുമ്പോൾ പച്ചക്കറി കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷക മനസ്സുകൾക്ക് ആശ്വാസമാവുകയാണ്. കൃഷിയിറക്കുന്ന സമയത്ത് മഴ വിട്ടുനിന്നത് ഈ മേഖലയിലെ കർഷകരുടെ അദ്ധ്വാനഭാരം വർദ്ധിപ്പിക്കാൻ കാരണമായെങ്കിലും വിളവെടുപ്പ് സജീവമായ സമയത്ത് പാവലിന് നാല്പതുരൂപവരെ ലഭിച്ചത് കർഷകർക്ക് ആശ്വാസമായി. പടവലം, പീച്ചിൽ,പയർ, കോവക്ക, കുമ്പളം, മത്തൻ, പീച്ചിങ്ങ, മുളക്, വെണ്ട, വഴുതന എന്നിവയാണ് ഇവിടെ പ്രധാനമായും വിപണനം നടക്കുന്നത്. ഗുണമേന്മയേറിയ അരിമുളക് എന്നറിയപ്പെടുന്ന വെള്ളമുളക് വിത്തനശ്ശേരിയിലെ പേരുകേട്ട ഒരിനമാണ്. ഇതിന് ഈ സീസൺ ആരംഭത്തിൽ ഇവിടെ ഒരു കിലോവിന് 400 രൂപ ലഭിച്ചിരുന്നു. 15മുതൽ 25വരെ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുള്ള പതിനൊന്ന് ഗ്രൂപ്പുകളിലായി മുന്നൂറിലധികം കർഷകർ “വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി” എന്ന ഈ സംഘത്തിലുണ്ട്.
ഈ സംഘത്തിലുള്ളവർക്കുപുറമെ മെമ്പർഷിപ്പില്ലാത്ത എൺപതിലധികം കർഷകരും ഈ സ്ഥാപനത്തിലൂടെ വിപണനം നടത്തുന്നുണ്ട്.

*കോവിഡിൻ്റെ പശ്ചാത്തലത്തിൽ മറ്റു ജില്ലകളിലേക്ക് പച്ചക്കറി കൊണ്ടു പോകുന്നതിനായി വരുന്ന വാഹനങ്ങളുടെ കുറവ് കർഷകമനസ്സുകളിൽ ആശങ്കയുളവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിപണനത്തിന് പുരോഗതിയുണ്ടെന്ന് കർഷകർ പറയുന്നു.

കർഷകരുടെ കടബാധ്യതകൾ വിപണനകേന്ദ്രത്തിലെ വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവിടെ എല്ലാവർക്കും ഒരേ വിലയ്ക്ക് പച്ചക്കറികൾ ലഭിക്കുന്നു.(ഹോൾസെയിൽ & റീട്ടെയിൽ) എന്നതാണ് “വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയുടെ പ്രത്യേകത.”

വിൽക്കുന്ന വിലയുടെ 5% സ്വാശ്രയകർഷക സമിതിയിലേക്ക് എടുക്കുന്നു. ബാക്കി സംഖ്യ വിറ്റതിൻ്റെ രണ്ടാമത്തെ ദിവസം കർഷകർക്ക് നൽകുന്നു.

സമിതി കമ്മീഷൻ വകയിൽ എടുക്കുന്ന 5% സംഖ്യയിൽ നിന്നും.,2% സംഖ്യ കർഷകർ നൽകിയ തൂക്കത്തിനും,വിലക്കും ആനുപാതികമായി കർഷകർക്ക് ഉത്സവബത്ത എന്നരീതിയിൽ സഹായധനമായി നൽകുന്നു.

കമ്മീഷൻ വരുമാനത്തിലെ ബാക്കി 3% വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയുടെ ഓഫീസ് ചിലവുകൾക്കും, ജോലിക്കാരുടെ ശമ്പളത്തിനുമായി ഉപയോഗിക്കുന്നു.

ഇവിടെ നിന്നും ഒന്നാംതരം ഗുണനിലവാരമുള്ള പച്ചക്കറികൾ മാത്രമേ മാർക്കറ്റ് വിലക്ക് വിപണനം ചെയ്യുകയുള്ളൂ.

നിലവാരം കുറഞ്ഞ പച്ചക്കറികൾ/നീക്കം ചെയ്യപ്പെട്ടവ കുറഞ്ഞവിലയ്ക്ക് വഴിയോരക്കച്ചവടക്കാരും മറ്റും കുറഞ്ഞവിലയ്ക്ക് വാങ്ങികച്ചവടം നടത്തുന്നു.
വെള്ളറ രാജൻ. പ്രസിഡൻ്റായുള്ള വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയിൽ മറ്റു പതിനഞ്ച് കാര്യനിർവ്വഹണ മെമ്പർമാരും ഉണ്ട്.
ഈ സ്ഥാപനത്തിന് അയിലൂർ, പുത്തൻ തറയിൽ പ്രവർത്തിക്കുന്ന ഒരു ശാഖ കൂടിയുണ്ട്. 2019-2020 വർഷം 855 ടൺ പച്ചക്കറികളാണ് വിപണനം നടന്നതെന്നും, 2020-2021 വർഷത്തിൽ കഴിഞ്ഞദിവസം വരെ 926 ടൺ പച്ചക്കറികൾ കയറ്റി അയച്ചിരുന്നു എന്നും VFPCK വിത്തനശ്ശേരിയുടെ ഭാരവാഹികൾ പറയുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ഇവിടെനിന്നും പച്ചക്കറികൾ കയറ്റിയയക്കുന്നു. ഞായറാഴ്ച മിക്ക മാർക്കറ്റുകളും അവധിദിവസം ആകുന്നതിനാൽ ശനിയാഴ്ച ദിവസം ഇവിടെ വിത്തനശ്ശേരി സ്വാശ്രയ വിപണിയിൽ അവധി ദിവസമാണ്.

Previous Post

മാറിടത്തിന്റെ വലിപ്പം ചോദിച്ച ശേഷം അശ്ലീല വീഡിയോ അയക്കും. യുവാവ് അറസ്റ്റിൽ

Next Post

തച്ചനാട്ടുകര തള്ളച്ചിറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Palakkad News

Palakkad News

Next Post

തച്ചനാട്ടുകര തള്ളച്ചിറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News