പാലക്കാട് വന്‍ ചന്ദനവേട്ട. വനംവകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ ലോറിയില്‍ കടത്തിയ 1100 കിലോ ചന്ദനമാണ് പിടികൂടിയത്. കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരിയില്‍ നിന്നും തമിഴ്നാട്ടിലേയ്ക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1100 കിലോ ചന്ദനമാണ് വനം വകുപ്പിന്‍്റെ വിജിലന്‍സ് വിഭാഗം പിടികൂടിയത്.
പാലക്കാട് ഒലവക്കോട് വച്ച് പാലക്കാട് – നെന്മാറ ഫോറസ്റ്റ് ഡിവിഷനുകളുടെ സംയുക്ത പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനം പിടികൂടിയത്. ലോറിയില്‍ രഹസ്യ അറയുണ്ടാക്കി അതില്‍ 57 ചാക്കുകളിലാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. കേസില്‍ ഒറ്റപ്പാലം സ്വദേശി അബ്ദുള്‍ സലാം, മഞ്ചേരി സ്വദേശി മുഹമ്മദ് അനസ് എന്നിവരെ അറസ്റ്റു ചെയ്തു