വ്യാപാരികൾനിവേദനം നൽകി.
മലമ്പുഴ: പുതിയ കോവിഡ് മാനദണ്ഡങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന സാഹചര്യത്തിൽ കോവിഡ് വക്സിൻ ലഭിക്കാത്തവ്യാപാര സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും മലമ്പുഴ പി .എച്ച്.സി. വഴി അടിയന്തിരമായി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴയുണിറ്റിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവന് നിവേദനം നൽകി. യൂണിറ്റ് പ്രസിഡൻറ് എം.സുരേഷ് കുമാർ, സെക്രട്ടറി അപ്പുകുട്ടൻ: ഉദയൻ; അബ്ബാസ്, എൽജോ – പി.- ജോർജ്ജ്, ഗംഗാധരൻ; എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.