കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.ചെർപ്പുളശ്ശേരി I വീരമംഗലം സ്വഫാ നഗർ കരിമ്പൻചോല മുഹമ്മദലിയുടെ മകൻ മുഹമ്മദ് ശിബിൽ (13) കിണറ്റിൽ വീണ് മരിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം വീട്ടമുറ്റത്ത് ആൾമറയുടെ പണി നടന്നു കൊണ്ടിരിക്കുന്ന കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രക്ഷപ്പെട്ടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് മൃദദേഹം പുറത്തെടുത്തത് . നാളെ ഒറ്റപ്പാലത്ത് പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവു ചെയ്യും. മാതാവ് നജീറ, ശിഫാ ,ശിനാസ് എന്നിവർ സഹോദരങ്ങളാണ് . അടക്കാ പുത്തൂർ എ യു പി സ്കൂൾ എട്ടാം തരം വിദ്യാർത്ഥിയാണ്