Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ബിജെപി ആർഎസ്എസ് നേതാക്കൾ 6 ലക്ഷം രൂപ പറ്റിച്ചതായി പരാതി

Palakkad News by Palakkad News
5 years ago
in PATTAMBI
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്‌ > കൂറ്റനാട്‌ ടൗണിൽ പെട്രോൾ പമ്പിന്‌ അനുമതി സംഘടിപ്പിച്ചുതരാമെന്ന്‌ വിശ്വസിപ്പിച്ച്‌ ബിജെപി–- ആർഎസ്‌എസ്‌ നേതാക്കൾ ആറ്‌ ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. കുമ്പിടി ഊരത്ത്‌ പള്ളിയാലിൽ ശ്രീവത്സത്തിൽ യു പി ശ്രീധരനാണ്‌ നേതാക്കൾക്കെതിരെ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌.
മലപ്പുറം തവനൂർ ബിജെപി മണ്ഡലം കമ്മിറ്റിയംഗം കാവഞ്ചേരി വലിയ വീട്ടിൽ വി വി കൃഷ്‌ണദാസ്‌, ആർഎസ്‌എസ്‌ സേവ പ്രമുഖ്‌ പത്തമ്പാട്‌ കരിമരം രാംവനിവാസിൽ കെ പി നന്ദകുമാർ, ബിജെപി മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അനിൽകുമാർ എന്നിവർക്കെതിരെയാണ്‌ പരാതി.

കൃഷ്ണദാസ്‌, നന്ദകുമാർ എന്നിവർ 2019 നവംബർ 25 ന്‌ ശ്രീധരന്റെ വീട്ടിലെത്തി വ്യാപാരിയായ എം പി അബ്ദുൾകരീം, പി പി സലീം എന്നിവരുടെ സാന്നിധ്യത്തിൽ ആറ്‌ ലക്ഷം രൂപ വാങ്ങുകയും ഒരു മാസത്തിനുള്ളിൽ പെട്രോൾ പമ്പിനുള്ള അനുമതി ലഭ്യമാക്കുമെന്ന്‌ വിശ്വസിപ്പിക്കുകയും ചെയ്‌തു. വിദേശത്തുള്ള മകളുടെ പേരിൽ തുടങ്ങാനിരുന്നതിനാൽ അവരെ നാട്ടിലെത്തിച്ചു. പമ്പിന് അനുമതി കിട്ടുമെന്ന്‌ വിശ്വസിപ്പിക്കുന്നതിന്‌ കെ പി നന്ദകുമാർ ബിജെപി മലപ്പുറം ജില്ലാ വൈസ്‌പ്രസിഡന്റ്‌ അനിൽകുമാറുമായി ശ്രീധരന്റെ വീട്ടിലെത്തി. ഇതിന്‌ മുമ്പ്‌ പലർക്കും ഇത്തരത്തിൽ പെട്രോൾ പമ്പിനുള്ള അനുമതി വാങ്ങി നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിൽ തങ്ങളുടെ വിശ്വസ്‌തന്റെ കൈകളിലാണ്‌ പണം നൽകുന്നതെന്നും പണം നഷ്ടപ്പെടില്ലെന്നും അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പണം കൈമാറിയതെന്ന്‌ പരാതിയിൽ പറയുന്നു.  എന്നാൽ   പമ്പിന് അനുമതി കിട്ടാതായതോടെ കഴിഞ്ഞവർഷം    ഇവരെ നേരിൽക്കണ്ടു.  ഏപ്രിൽ 22 നകം പണം തിരിച്ചുനൽകാമെന്ന്‌ ഉറപ്പുനൽകി. എന്നാൽ അതിനുശേഷവും പണം കിട്ടിയില്ല. പിന്നീട്‌ ഇവർ ഫോൺ എടുക്കാതെയുമായി. തുടർന്നാണ്‌ ജൂലൈ 16 ന്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയത്‌. ഇടനിലക്കാർ പണം വാങ്ങിയതായി സമ്മതിക്കുന്ന ഫോൺ ശബ്ദരേഖയും പരാതിയോടൊപ്പം ഹാജരാക്കി

Previous Post

വാളയാർ കടക്കാൻ കർശന നിബന്ധനകളുമായി തമിഴ്നാട്

Next Post

നടന്നത് ക്രൂരമായ കൊലപാതകം

Palakkad News

Palakkad News

Next Post
വടക്കഞ്ചേരി  ശ്രുതിയുടെ മരണം കൊലപാതകം

നടന്നത് ക്രൂരമായ കൊലപാതകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News