പാലക്കാട്: നഗരസഭ സംരക്ഷിച്ചുവരുന്ന പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായെത്തിയ സംഘടനയ്ക്കുതന്നെ പോത്തുകുട്ടികളെ വിട്ടുനൽകാൻ കോടതി ഉത്തരവ്. ഉപാധികളില്ലാതെ പോത്തുകുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഈ സംഘടനകൾ കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി.
പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയ്യാറെന്നറിയിച്ച് നേരത്തെ പീപ്പിൾ ഫോർ അനിമൽസ്, അഹിംസ എന്നീ സംഘടനകളാണ് നഗരസഭയെ സമീപിച്ചത്. ഇതിൽ അഹിംസയ്ക്ക് കൊടുക്കാനാണ് ഉത്തരവ്.