പട്ടാമ്പി മരുതൂരിലെ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരിമ്പുള്ളി എളയാർതൊടി അഷ്റഫിന്റെ മകൻ അൽതാഫാണ് മരിച്ചത്. 17 വയസായിരുന്നു. മരുതൂരിന് സമീപമുള്ള കുളത്തിൽ ബുധനാഴ്ച വൈകുന്നേരത്തോടെ കൂട്ടുകരുമൊത്ത് കുളിക്കുമ്പോഴാണ് അപകടം.
മുങ്ങി താഴ്ന്ന അല്‍താഫിനെ കാണാതായതോടെ കൂട്ടുകാർ പ്രദേശവാസികളെ അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അല്‍താഫിനെ കണ്ടെത്തുകയായിരുന്നു.
പട്ടാമ്പി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയായിരുന്നു. പട്ടാമ്പി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃദദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ഫർഹതാണ് മാതാവ്. അജ്മൽ, അർഷാദ്, യൂസഫലി എന്നിവർ സഹോദരങ്ങളാണ്.