അവൈറ്റിസിൽ വാക്സിനേഷൻ പുനരാരംഭിച്ചു
പാലക്കാട്: നെമ്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, അവൈറ്റിസിന്റെ അനുബന്ധ കേന്ദ്രങ്ങളായ അവൈറ്റിസ് മെഡിക്കൽ സെന്റർ-കൊടുവായൂർ, അവൈറ്റിസ് ഹോസ്പിറ്റൽ-പാലക്കാട്, അവൈറ്റിസ് ക്ലിനിക് – വടക്കാഞ്ചേരി എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായുള്ള കോവിഡ്-19 വാക്സിനേഷൻ പുനരാരംഭിച്ചു.
കോവിൻ-ഓൺലൈൻ രജിസ്ട്രേഷനിലൂടെ തീയതിയും സമയവും ലഭ്യമായവർക്ക് തിരിച്ചറിയൽ രേഖകളുമായി വന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്. നിലവിൽ കോവിഷീൽഡ് വാക്സിനാണ് ലഭ്യമായിട്ടുള്ളത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നേരിട്ടെത്തി വാക്സിനേഷൻ സ്വീകരിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9188 528453 എന്ന നമ്പറിൽ ബന്ധപ്പെടുക.