ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജൂലൈ 26 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്. സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷയില്‍ 1163 പേര് ഒന്നാം വര്‍ഷ പരീക്ഷയും 1377 പേര് രണ്ടാം വര്‍ഷ പരീക്ഷയുമാണ് എഴുതുന്നത്. ജൂലൈ 26 മുതല്‍ 31 വരെയാണ് പരീക്ഷ
കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയത്തിലാണ് ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ നടക്കുന്നത്. ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 9.45 മുതല്‍ 12.45 വരെയാണ് പരീക്ഷ. ജൂലൈ 26 ന് ഇംഗ്ലീഷ്, 27ന് മലയാളം, ഹിന്ദി, 28 ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 29 ന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, 30 ന് പൊളിറ്റിക്കല്‍ സയന്‍സ്, 31 ന് എക്കണോമിക്ക്സ് പരീക്ഷകള്‍ നടക്കും.
1728 പേര് സ്ത്രീകളും, 812 പുരുഷന്മാരുമാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 445 പേര് പട്ടികജാതി വിഭാഗത്തിലും, 56 പേര് പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നു.
കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ സാധ്യമായ അവസരങ്ങളില്‍ കോണ്ടാക്ട് ക്ലാസ്സുകളായും, മറ്റ് ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളായുമാണ് പരിശീലനം നടന്നതെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പറഞ്ഞു.
ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍
- പി. എം. ജി. എച്ച്. എസ്. എസ് പാലക്കാട്.
- ജി ബി എച്ച് എസ് എസ് ചിറ്റൂര്‍
- ഗവ. എച്ച് എസ് എസ് പട്ടാമ്പി
- ജി എച്ച് എസ് എസ് അഗളി
- ജി എച്ച് എസ് എസ് ചെര്‍പ്പുളശ്ശേരി
- ജി വി എച്ച് എസ് എസ് പത്തിരിപ്പാല
- കണ്ണാടി എച്ച് എസ് എസ്, കണ്ണാടി
- കല്ലടി എച്ച് എസ് എസ് കുമരംപുത്തൂര്‍
- എച്ച് എസ് എസ് ശ്രീകൃഷ്ണപുരം
- ഗവ. എച്ച് എസ് എസ് ഒറ്റപ്പാലം ഈസ്റ്റ്
- ജി ജി എച്ച് എസ് എസ് ആലത്തൂര്‍
- ജി എച്ച് എസ് എസ് കൊപ്പം
- ജി വി എച്ച് എസ് എസ് വട്ടേനാട്