പാലക്കാട്: മുസ്ലിം ക്ഷേമപദ്ധതികൾ അട്ടിമറിച്ച ഇടതു സർക്കാർ വഞ്ചനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പുതുപ്പള്ളിത്തെരുവിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.’സംഘപരിവാർ തിട്ടൂരത്തിനു മുൻപിൽ അടിയറവുവെച്ചിരിക്കുകയാണ് പിണറായി സർക്കാരെന്നും ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ജാഫർ അധ്യക്ഷത വഹിച്ചു. റസാഖ്, ബി.ഷെരീഫ്, ഷെമീൽ തുടങ്ങിയവർ നേതൃത്വം നൽകി.