മലമ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്നു് കടുക്കാം കുന്നം നിലംപതി പാലം പരിസരത്തെ മുക്കൈ പുഴയിൽ നീരൊഴുക്ക് ആരംഭിച്ചു.കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി ഗതാഗത തടസ്സവും പരിസരത്തെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു.
പുഴയിൽ ചെളിയും കുളവാഴകളും മറ്റു മാലിന്യങ്ങളും നിറഞ്ഞതാവാം ക്രമാതീതമായി വെള്ളം കയറാൻ കാരണമെന്ന തിരിച്ചറിവാവാം ഇപ്പോൾ ചെളിയും കുളവാഴയും മറ്റും വൃത്തിയാക്കിയതെന്നു് പരിസരവാസികൾ പറഞ്ഞു.