പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാല സ്ത്രീ സുരക്ഷ കാമ്പയിനിന്റെ “സ്നേഹഗാഥ പെൺജീവിതത്തിൻ്റെ കരുതലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് സായ് രാധ ഉത്ഘാടനം ചെയ്തു. സ്ത്രീധനനിരോധന നിയമം ഭേദഗതി ചെയ്തെങ്കിലും, വിവാഹവേദിയിൽ വച്ച് സമ്മാനമായി ലഭിക്കുന്ന ആഭരണങ്ങൾ സ്വീകരിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം, സ്ത്രീധനം വാങ്ങുന്നവരേയും കൊടുക്കുന്നവരേയും നിയമത്തിൻ്റെപരിധിയിൽ കൊണ്ടുവരാൻ കഴിയാതെ പോവുന്നു എന്നും ഉത്ഘാടന പ്രസംഗത്തിൽ . സായ്രാധ പറഞ്ഞു. സ്ത്രീധനം എന്ന വിപത്തിനെതിരെ തൂലിക ചലിപ്പിച്ച സാഹിത്യകാരൻമാരെ അനുസ്മരിച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി. വി. ഹരിശങ്കർ സംസാരിച്ചു. ഓരോ വ്യക്തികളിൽ നിന്നും സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം എന്ന ആശയം ഉദിക്കുമ്പോഴാണ് സമൂഹത്തിന് നന്മ പ്രാപ്തമാവുന്നതെന്ന് കെ. മുരളീധരൻ മാസ്റ്റർ പറഞ്ഞു. യുവജനവായനശാല ഉപദേശകസമിതി അംഗം ആർ. കണ്ണദാസ്, വാർഡ് മെമ്പർ ആർ.ജയനാരായണൻ. സെക്രട്ടറി കെ.അനീഷ്. എന്നിവരും സൈക്കോളജിസ്റ്റ് ആർ. സുസ്മിതയും ആശംസ അറിയിച്ചു സംസാരിച്ചു. യുവജനവായനശാലപ്രസിഡൻ്റ് എസ്. അജീഷ് കുമാർ.അദ്ധ്യക്ഷത വഹിച്ചു ജോയിന്റ് സെക്രട്ടറി എം.പി.രതീഷ് നന്ദിപറഞ്ഞു.