പല്ലാവൂർ ജി എൽ പി സ്കൂളിൽ സ്കൂളിൽ വച്ച് നാളെ നടത്താനിരുന്ന ആൻറിജൻ ടെസ്റ്റ് പല്ലാവൂർ ചിന്മയ വിദ്യാലയത്തിലേക്ക് മാറ്റി.
പല്ലശ്ശന: ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നാളെ (ജൂലായ് 16ന് വെള്ളിയാഴ്ച) കാലത്ത് 9.30മണി മുതൽ പല്ലശ്ശന വാർഡ് 15ൽ പല്ലാവൂർ ജി. എൽ. പി സ്കൂളിൽ വെച്ച് നടത്താനിരുന്ന കോവിഡ് ആൻറിജൻ ടെസ്റ്റ് പല്ലാവൂർ ചിന്മയാ സ്കൂളിലേക്ക് മാറ്റിയിരിക്കുന്നതായി സംഘാടകർ ഏവരെയും അറിയിക്കുന്നു. പല്ലാവൂർ ജി. എൽ. പി സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ പരിപാടി ചിന്മയ സ്കൂളിലേക്ക് മാറ്റിയതെന്നും, സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധനയിൽ പൊതുജനങ്ങൾ ഏവരും പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിക്കണമെന്നും സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.