നൊട്ടമലയിൽ ലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരു മരണം
മണ്ണാർക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയ പാത നൊട്ടമലയിൽ ഇന്നലെ രാത്രി 11.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ചരക്കുലോറിയും കണ്ടെയ്നറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചരക്ക് ലോറി ഡ്രൈവറായ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ബാലകുമാർ (42)യാണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്നയാൾക്കും പരിക്കുണ്ടെന്നറിയുന്നു, ഗുരുതരമല്ല. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കയറി വന്ന കണ്ടെയ്നർ ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ