വടക്കഞ്ചേരി : കാട്ടുപന്നിയെ പിടിക്കാൻ വച്ച വൈദ്യുതക്കെണിയിൽ നിന്നു ഷോക്കേറ്റാണു പന്നിക്കോട് നാലു സെന്റ് കോളനിയിൽ കൃഷ്ണന്റെ മകൻ അഭയൻ (30) മരിച്ചതെന്നു പൊലീസ് പറഞ്ഞു. മഞ്ഞപ്ര ചിറ കുന്നത്ത് കെ. അരുൺ (30), കിഴക്കുമുറി കെ. പ്രതീഷ് (38), ആറാംതൊടി എസ്. രാജേന്ദ്രൻ (മൊട്ട – 30), ആറാംതൊടി എൻ. നിഖിൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മഞ്ഞപ്രയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സ്ഥലത്തിന് സമീപം കുറ്റിക്കാട്ടിൽ നിന്ന് പ്രതികൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച വയറും കമ്പികളും മറ്റും പൊലീസ് കണ്ടെടുത്തു.
ജൂലൈ 8നു രാത്രി ഒൻപതോടെ വീടിനു സമീപത്തെ പാടത്തു തവളയെ പിടിക്കാൻ പോയ അഭയനെ പിറ്റേന്നു രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.