പാലക്കാട്:
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റുഡിയോകൾ തുറന്നു പ്രവൃത്തിക്കണമെന്നു ആവശ്യം ഉന്നയിച്ചുകൊണ്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സുൽത്താൻപേട്ട യൂണിറ്റ് നിൽപ് സമരം കണ്ണാടി ഗ്രാമ പഞ്ചായത്തിന് മുൻപിൽ നടത്തി.
-ശ്രീരാഗ് കണ്ണാടി അദ്ധ്യക്ഷത വഹിച്ചു.
- രധീഷ് രാധേയം ഉദ്ഘാടനം ചെയ്തു.
സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാനാവാത്തത് മൂലംഫോട്ടോഗ്രാഫർമാരുടെ കുടുംബം പട്ടിണിയിലേക്കെത്തിയിരിക്കയാണെന്നും ഇതിനൊരു പരിഹാരം സർക്കാർ കണ്ടേ പറ്റൂവെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ശരത്, ഉദയൻ, ആന്റണി, ദീപക് കിനാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.