ഒലവക്കോട് മെയിൻ റോഡിൽ ചരക്ക് ലോറി റോഡിലെ ചാലിൽ താഴ്ന്നിറങ്ങി. ഭാരവുമായി എത്തിയ ലോറിയാണ് ഒലവക്കോട് എം ഇ എസ് സ്കൂളിന് മുന്നിൽ റോഡിലുള്ള കുഴിയിൽ കുടുങ്ങിയത്.
അമൃത പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ എല്ലാ ഭാഗത്തും റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച ചാലുകൾ നന്നാക്കാതെ കിടക്കുന്നത് മഴ ആരംഭിച്ച മുതൽ വലിയ ഗർത്തങ്ങളായി മാറിയിരിക്കുകയാണ് . നഗരസഭ ഇത്തരത്തിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി