കറുകപുത്തൂരിൽ പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒന്നാംപ്രതി മുഹമ്മദ് നായി (ഉണ്ണി) പിടിയിൽ
തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഷൊർണ്ണൂർ ഡി വൈ എസ് പി എൻ സുരേഷിന്റെ നിർദ്ദേശപ്രകാരം ചാലിശ്ശേരി ഇൻസ്പെക്ടർ കെ സി വിനുവിന്റെ നേതൃത്വത്തിൽ എ എസ് ഐ ഡേവി എസ് സി പി ഒ മാരായ ശ്രീകുമാർ,അബ്ദുൾ റഷീദ്(പട്ടാമ്പി പി എസ്) ,സി പി ഒ രാജീവ് എന്നിവർ ചേർന്ന് ഒറ്റപ്പാലത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തു










