.പാലക്കാട്: മിഷൻസ്കൂൾ പരിസരത്തു നിന്നും ടൗൺ ബസ്റ്റാൻ്റിലേക്ക് വരുന്ന റോഡരികിലെ ഫുട്പാത്തിൽ കുറ്റിചെടികൾ നിറഞ്ഞു സഞ്ചാരയോഗ്യമല്ലായിരുന്നത് സായാഹ്നംറിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രസ്തുത സ്ഥലത്തെ കാടുകൾ വെട്ടി തെളിയിച്ച് നഗരസഭ അധികൃതർ മാതൃകയായി ടൗൺ സ്റ്റാൻ്റിലേക്കെത്തുന്ന ഒട്ടേറെ കാൽനടയാത്രക്കാർ ഇതിലൂടെ നടന്നു പോകുന്നത് ഇഴജന്തുക്കളുടെ ആക്രമണം ഭയന്നാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു മിഷ്യൻ സ്കൂൾ ഭാഗത്തു നിന്നും ഒട്ടേറെ പേർ ടൗൺ ബസ്റ്റാൻ്റ് ശകുന്തള ജങ്ങ്ഷൻ, വലിയങ്ങാടി തുടങിയ പ്രദേശങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാർ വരുന്നത് ഈ വഴിയിലൂടെയാണ്.











