🌾ഞാറ്റുവേല ചന്തയും വിള ഇൻഷുറൻസ് ദിനാചരണവും🌾
പല്ലശ്ശന:- സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള വിള ഇൻഷുറൻസ് ദിനാചരണവും ഞാറ്റുവേല ചന്തയുടെ ഉത്ഘാടനവും ജൂലൈ -05 തിങ്കളാഴ്ച രാവിലെ 10.30 ന് പല്ലശ്ശന കൃഷി ഭവനിൽ വച്ച് പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എൽ സായ് രാധയുടെ അധ്യക്ഷതയിൽ ബഹു. എം. എൽ. എ ശ്രീ. K. ബാബു അവർകൾ നിർവഹിച്ചു.പല്ലശ്ശന കൃഷി ഓഫീസർ ശ്രീമതി. റീജ. എം. എസ്. സ്വാഗതം ആശംസിച്ചു. നെന്മാറ ബ്ലോക്ക് പ്രസിഡന്റ് ശ്രിമതി. സി. ലീലാമണി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. എസ്. പ്രമീള, പല്ലശ്ശന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സി. അശോകൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി.കെ. കെ യശോദ,ശ്രീമതി. സജില,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കൃഷി അസിസ്റ്റന്റ്മാരായ ശ്രീമതി. അരുണാദേവി. ശ്രീമതി. ജാസ്മിൻ. പ്രതാപ് കുമാർ. പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് ശ്രീമതി.അരുണാദേവി നന്ദി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ, ഫല വൃക്ഷ തൈകളും, പച്ചക്കറി തൈകളും വിതരണം ചെയ്തു.










