എരിമയൂർ
എരിമയൂർ ഗ്രാമപഞ്ചായത്തും ഫിഷറീസ് ഡിപ്പാർട്ട്മെൻറും സംയുക്തമായി നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ നൈൽ തിലോപ്പിയ കൃഷിയുടെ വിളവെടുപ്പ് കുനിശ്ശേരി കുതിരപ്പറ.ഷെഫീക്കിൻ്റെ വീട്ടുവളപ്പിലെ കുളത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് -കെ പ്രേമ കുമാരൻ ഉദ്ഘാടനം ചെയ്തു – വൈസ് പ്രസിഡണ്ട് ശ്രീമതി ആർ ബിന്ദു അദ്ധ്യക്ഷയായി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അൻഷിഫ് — വികസന ചെയർമാൻ രാജ് കുമാർ-വാർഡ് മെമ്പർ സുജശിവരാജൻ -എന്നിവർ സംസാരിച്ചു.മെമ്പർ കെ ഷഫീക്ക് സ്വാഗതവും – പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് നന്ദിയും പറഞ്ഞു. 57 സെൻ്റിൽ 6000 കുഞ്ഞുങ്ങൾ – 6 മാസം മുമ്പാണ് നിക്ഷേപിച്ചത്. വളർച്ചയെത്തിയവ ആവശ്യാനുസരണം ആവശ്യക്കാർക്ക് ജീവനോടെ പിടിച്ചു കൊടുക്കുക എന്നതാണ് രീതി –










