പല്ലശ്ശന., “ജാഗ്രതയോടെ ഇരിക്കാം കൊറോണയെ തുരത്താം” എന്ന സന്ദേശവുമായി പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ (ജൂലായ് 5ന് തിങ്കളാഴ്ച) കാലത്ത് 9.30മണി മുതൽ പല്ലശ്ശന വാർഡ് 3ൽ പഴയകാവ് ക്ഷേത്ര മൈതാനത്തു വെച്ച് മെഗാ ആൻ്റിജൻ ക്യാമ്പ് നടത്തുന്നു. സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് പരിശോധനയിൽ പൊതുജനങ്ങൾ ഏവരും പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിക്കണമെന്ന് സംഘാടകർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.










