സ്വകാര്യ ആശുപത്രികളിലേക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നെത്തിയില്ല. . ജില്ലയിലെ 15 സ്വകാര്യ ആശുപത്രികൾ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാമെന്നറിയിച്ചിട്ടുണ്ട്. ഓരോ ആശുപത്രികളും 20,000 വരെ ഡോസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാക്സിനായുള്ള പണവും സ്വകാര്യ ആശുപത്രികൾ നൽകിയിട്ടുണ്ട്. കോവിഷീൽഡ് 780 രൂപയ്ക്കും കോവാക്സിൻ 1,410 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികളിൽനിന്ന് വ്യക്തികൾക്ക് ലഭിക്കുക. ആധാർകാർഡുമായി ആശുപത്രികളിലെത്തിയാൽ കുത്തിവെപ്പെടുക്കാവുന്ന രീതിയിലാണ് ക്രമീകരണം.
ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേക്ക് കുത്തിവെപ്പിനുള്ള മരുന്നെത്തിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്.