ഉണ്ണിക്കൊരുചങ്ങാതി
അമ്പാടിത്തറവാട്ടിലുണ്ണി പിറന്നു.
അമ്മൂനുമപ്പൂനുമുണ്ണിപിറന്നു.
ആറ്റുനോറ്റുണ്ടായൊരുണ്ണി പിറന്നു.
അമ്പാടിതന്നിലങ്ങാമോദം വന്നു.
ഓരോരോ നേർച്ചകൾ
നേർന്നതിൽപ്പിന്നെ
അമ്പാടിത്തറവാട്ടിലാനന്ദം വന്നു.
അമ്പാടീലപ്പൂപ്പനനാന്ദമേറി അപ്പൂപ്പനങ്ങന്ന് പീടീകേൽച്ചെന്നു.
മിഠായീം,ലഡ്ഢുവുമെല്ലാം പോരാതെ
പീടികേലുള്ളോരോ ബിസ്ക്കറ്റുംകൂടെ
വാങ്ങീട്ടങ്ങപ്പൂപ്പനാഞ്ഞു നടന്നു.
നാട്ടിലെല്ലാർക്കുമതോരൊന്നുനൽകി.
എല്ലാരുമാശ്ചര്യത്തോടങ്ങുചൊല്ലി.
എന്താണിതപ്പൂപ്പായെന്നോതിയപ്പോൾ
ആനന്ദത്തോടന്നങ്ങപ്പൂപ്പൻചൊല്ലി.
എന്നപ്പുക്കുട്ടനൊരുണ്ണി പിറന്നു.
അപ്പൂനുമമ്മൂനുമുണ്ണിപിറന്നു.
നാളുകളേറെക്കഴിഞ്ഞങ്ങുപോയി.
അപ്പൂന്റെയുണ്ണിക്കു ചോറൂണ് നാളായ്.
ഏവരോടുംചൊല്ലിയപ്പൂപ്പനപ്പോൾ
എന്നപ്പൂന്റുണ്ണിക്ക് ചോറൂണ് നാളാ.
ഓർക്കുകയിന്നിത് കോവിഡുകാലം.
എല്ലാരുമെപ്പോഴും പാലിച്ചിടേണം
സാമൂഹിക അകലമതു രണ്ടു മീറ്റർ.
അപ്പൂനപ്പോഴുമോർമ്മപ്പെടുത്തി
എല്ലാർക്കുമെപ്പോഴും ജാഗ്രതവേണം.
എന്നപ്പൂന്റുണ്ണിക്കു ചോറൂണ് നൽകി.
ആരുമേ വന്നില്ല അമ്പാടിതന്നിൽ.
എന്നാലൊ ഉണ്ണിക്കുപേരങ്ങുവച്ചു.
അപ്പൂന്റെയുണ്ണിക്കുപേരങ്ങുവച്ചു.
പേരങ്ങുചൊല്ലീട്ടുമാമുകൊടുത്തു.
അപ്പൂപ്പനന്നേരം പേരങ്ങുചൊല്ലി.
ഉണ്ണിക്കുട്ടീയെന്നു നീട്ടിവിളിച്ചു.
ഏവരുമന്നേരമാനന്ദംപൂണ്ടു.
അമ്മൂന്റെമടിയിലിരുന്നെന്റെയുണ്ണി
ചോറുമാമുണ്ണെടാന്നപ്പൂപ്പനോതി.
അമ്മുവോ
ഉണ്ണിക്കുപേരങ്ങുനൽകി.
ചിന്നുക്കുട്ടീന്നങ്ങു പേരും വിളിച്ചു.
അപ്പുവുമുണ്ണിക്കുപേരങ്ങുനൽകി.
മീനുക്കുട്ടീയെന്ന നല്ലൊരു പേര്.
ഉണ്ണിക്കുട്ടിക്കിതങ്ങെത്രയാപേര്.
അപ്പൂപ്പനന്നേരമാർത്തുചിരിച്ചു.
അമ്പാടിത്തറവാടിൽ ആനന്ദമായി.
നാളുകളോവീണ്ടുമോരുന്നുനീങ്ങി.
ഉണ്ണിവന്നങ്ങിനെ പൂജാമുറിയിൽ.
അപ്പൂപ്പനോടുണ്ണി കൊഞ്ചിപ്പറഞ്ഞു.
അമ്പാടികൃഷ്ണനെച്ചൂണ്ടിപ്പറഞ്ഞു.
അമ്പാടികൃഷ്ണനിതെന്തൊരുചന്തം.
ചന്തമാർന്നുള്ളൊരാകൃഷ്ണനെച്ചൂണ്ടി.
ഇവിടെയിരിക്കട്ടെഎന്നോതിയുണ്ണി.
ഞാനങ്ങിരിക്കട്ടെയെന്നോതിയുണ്ണി
കൃഷ്ണനോ ഉണ്ണിയെനോക്കിച്ചിരിച്ചു.
അന്നേരമപ്പൂപ്പനാനന്ദത്തോടെ
കൃഷ്ണൻതൻ മടിയിലങ്ങുണ്ണിയെവച്ചു.
ഉണ്ണിക്കന്നേരമങ്ങാനന്ദമേറി.
ഉണ്ണിയന്നേരമങ്ങാർത്തുചിരിച്ചു.
ആർത്തുചിരിച്ചന്നങ്ങാനന്ദത്തോടെ
ഉണ്ണിയോ,കൃഷ്ണന്റെമടിയിലിരുന്നു.
കണ്ടോ,കണ്ടോ എന്റെയുണ്ണിയേക്കാണൂ
എന്നാനന്ദത്തോടന്നങ്ങപ്പൂപ്പനോ
തി.
ഏവരുമെത്തിയാ പൂജാമുറിയിൽ.
കണ്ണന്റെ മടിയിലിരിക്കുന്നൊരുണ്ണി.
എന്തൊരു കൗതുകം ഏവരും ചൊല്ലി.
ചെഞ്ചുണ്ടിലുള്ളോരാ പുഞ്ചിരികാണാൻ.
വാലിട്ടെഴുതിയ കണ്ണുകൾകാണാൻ.
എന്തൊരു ഭംഗിയാണേവരുംചൊല്ലി.
കുഞ്ഞിക്കൈകാലുകളെന്തൊരുചന്തം.
അന്നേരമപ്പുവെടുത്തങ്ങുവേഗം ഉണ്ണിതൻലീലകളെല്ലാം,മൊബൈലിൽ.
അമ്പാടി തന്നിലെ കണ്ണന്റെ കൂടെ
കൂട്ടിനായെത്തിയെന്നുണ്ണിയും ചാരെ.
ആറ്റുനോറ്റുണ്ടായഎന്റെ പൊന്നുണ്ണി
അപ്പൂപ്പനാനന്ദത്തോടങ്ങുചൊല്ലി.
അമ്പാടിതന്നിലെക്കണ്ണനുകൂട്ടിനായ്
ഉണ്ണിയോവന്നിതാകണ്ണന്റെചാരെ.
രാമദാസ് ജി. കൂടല്ലൂർ