കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഈ വരുന്ന ആറിന് ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ച് സൂചന സമരം നടത്തുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് ടി നസുറുദീന്‍ പറഞ്ഞു.