അണക്കപ്പാറ സ്പിരിറ്റ് സംഭരിക്കലിനും, വ്യാജ കള്ള് നിർമ്മാണത്തിനും മാസപ്പടി വാങ്ങി ഒത്താശ ചെയ്ത എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ്സെടുത്ത് സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും, വ്യാജ കള്ള് നിർമ്മാണ മാഫിയകൾ എത്ര ഉന്നതരായാലും അവർക്കെതിരെ കുറ മറ്റ രീതിയിൽ കുററപത്രം ഉണ്ടാക്കി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് കളക്ടറേറ്റിന് മുമ്പിൽ ധർണ്ണ നടത്തി. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ ഉൽഘാടനം ചെയ്തു. മുണ്ടൂർ കെ.എ. സുലൈമാൻ , അകത്തേത്തറ രാമകൃഷ്ണൻ , പിരായിരി സെയ്ത് മുഹമ്മദ്, അമ്പലക്കാട് വിജയൻ, മലമ്പുഴ ഗോപാലൻ, പത്മ മോഹൻ പെരുങ്ങോട്ടു കുറുശ്ശി, കുഞ്ചൻ പൂച്ചക്കോട്, ഗോപാലകൃഷ്ണൻ ആനമാറി എന്നിവർ പ്രസംഗിച്ചു.