ജി എച്ച് എസ് എസ് നെമ്മാറ, കുട്ടിക്കൊരു സ്മാർട്ട് ഫോൺ പദ്ധതി, ഒന്നാഘട്ടം,നെമ്മാറ എം എൽ എ കെ. ബാബു ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകരുടെയും പൂർവ്വ അധ്യാപകരുടെയും സഹകരണത്തോടെ ഡിജിറ്റൽ ഗ്യാപ് അനുഭവിക്കുന്ന 30 കുട്ടികൾക്കുള്ള സ്മാർട്ട്ഫോൺ വിതരണം ചെയ്തു.. ചടങ്ങിൽ പി ടി എ പ്രസിഡന്റ് സി.ബി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രാജീവ്, പ്രിൻസിപ്പൽ, മഹാലിംഗം, ഹെഡ്മിസ്ട്രസ്സ് മിനിടീച്ചർ, അധ്യാപകരായ, സതി ടീച്ചർ, ബിജു മാസ്റ്റർ, സിദ്ധാർത്ഥൻ മാസ്റ്റർ, ബാബുരാജ് മാസ്റ്റർ എന്നിവർ സംസാരിച്ചു..