പാലക്കാട് പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിതര കിടത്തിച്ചികിത്സയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ഇതര രോഗികൾക്കുള്ള ഒപി വിഭാഗമാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഇതിനുപുറമെയാണ് കിടത്തിച്ചികിത്സയും ആരംഭിച്ചത്. ഫിസിക്കൽ മെഡിസിൻ, ജനറൽ മെഡിസിൻ, എല്ലുരോഗ വിഭാഗം, മൂത്രാശയ രോഗ വിഭാഗം, ഇഎൻടി തുടങ്ങിയ ഒപികളിലെത്തുന്ന രോഗികളിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെയും ഗുരുതരാവസ്ഥയിൽ അല്ലാത്തവരെയാണ് മെയിൻ ബ്ലോക്കിൽ പ്രവേശിപ്പിക്കുക.