മന്ത്രി കെ കൃഷ്ണൻകുട്ടി രാജിവെച്ച അന്വേഷണം നേരിടണം : Adv.സുമേഷ് അച്യുതൻ
ചിറ്റൂർ : മൂലത്തറ ഡാം പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ , അഴിമതിയിൽ ആരോപണവിധേയനായ മന്ത്രി കെ. കൃഷ്ണൻകുട്ടി മന്ത്രി സ്ഥാനം രാജിവെച്ച അന്വേഷത്തെ നേരിടാൻ തയാറാകണമെന്നു Dcc Vice president Adv. സുമേഷ് അച്യുതൻ ആവിശ്യപെട്ടു. ടെൻഡർ ഉറപ്പിച്ച തുകയേക്കാൾ പതിമൂന്നു കോടി രൂപയുടെ അതിപണിനടത്തുകയും ആയതിനു റിവൈസ് എസ്റ്റിമേറ്റ് പാസ്സ്കുകപോലും ചെയ്തില്ല എന്നുള്ളത് അഴിമതി നടന്നു എന്നതിന് വ്യക്തമായ തെളിവാണ്. സർക്കാർ തലത്തിൽ അല്ലാതെ ഒരു പദ്ധതിക്ക് അധിക തുക അനുവദിക്കാൻ ഉദ്യോഗസ്ഥലത്തിൽ കഴിയില്ല എന്നത് കൊണ്ട് ഈ അഴിമതിയിൽ മുൻ ജലസേചന വകുപ്പ് മന്ത്രിയുടെ പങ്ക് പകൽപോലെ വെക്തമാണെന്നും ഇതിൽ പങ്കാളിക്കളായ മുഴുവൻ ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് അദ്ദേഹം ആവിശ്യപെട്ടു.
മൂലത്തറ ഡാം പുനർപദ്ധതിയിലെത്തിലെ അഴിമതി സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് 01/07/2021 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മൂലത്തറ ഇറിഗേഷൻ ഓഫീസിന്ന് മുന്നിൽ നടത്തിയ ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം . ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് R. സദാനന്ദൻ അധ്യക്ഷനായി K. ഗോപാൽസ്വാമികൗണ്ടർ, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്
P, S.. ശിവദാസ്, UDF. ചെയർമാൻ P.രതീഷ് കൊഴഞ്ഞമ്പാറ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി , രഘുനന്ദൻ നല്ലേപ്പുള്ളി , സുരേഷ് പെരുവെമ്പ് ,K ഭുവനദാസ് , എ.യൂ .പ്രസാദ് , S സനാധനൻ , K സാജൻ എന്നീവർ സംസാരിച്ചു സച്ചിദാന്ദ ഗോപാലകൃഷ്ണൻ സ്വാഗതവും ശ്രീജിത്ത് തത്തമംഗലം നന്ദിയും പറഞ്ഞു