നെന്മാറ ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ( 30-06-2021 ന് ) ബുധനാഴ്ച കാലത്ത് 9.30 മണിമുതൽ വിത്തനശ്ശേരി വാർഡ് 6ൽ പടിവട്ടം അങ്കൺ വാടിയിൽ വെച്ച് നടന്ന സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റിൽ 95 ആളുകൾ പരിശോധനക്ക് വിധേയരായി., ആറാം വാർഡിലെ ആർക്കും തന്നെ കോവിഡ് പോസിറ്റീവ് ഉണ്ടായിരുന്നില്ല. ഏഴാം വാർഡിൽ നിന്നും വന്ന അഞ്ച് പേർക്കും, പതിനേഴാം വാർഡിൽ നിന്നും വന്ന രണ്ടു പേർക്കും, പതിനെട്ടാം വാർഡിൽ നിന്നും വന്ന ഒരാൾക്കും കോവിഡ് പോസിറ്റീവ് ഉണ്ടായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് ആൻ്റിജൻടെസ്റ്റിന് വിധേയരായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു .










