ആമ്പൂലൻസിൻ്റെ ഉദ്ഘാടനം ജൂലൈ 2 ന്
പുലാപ്പറ്റ: കോവിഡും മറ്റു പല അസുഖങ്ങളും മൂലം പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈതാങ്ങായി സുമനസ്സുകളുടെ സഹായത്താൽ പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വാങ്ങിയ ആമ്പുലൻസിൻ്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് നടക്കും.വൈകീട്ട് 4ന് നടക്കുന്ന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം ചെയ്യും.മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.എസ്.അബ്ദുൾ ഖാദർ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുകയെന്നും പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പി.എ.കമുറുദ്ദീൻ പറഞ്ഞു.










