ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂൺ 30) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ശെങ്കുന്തർ ഓഡിറ്റോറിയം
- കോട്ടായി – പ്രീമെട്രിക് ഹോസ്റ്റൽ (ആയുർവേദ ആശുപത്രിക്ക് സമീപം)
- അകത്തേത്തറ – പഞ്ചായത്ത് കല്യാണ മണ്ഡപം
- പെരുവെമ്പ് – ജി. ജെ. ബി സ്കൂൾ, ചുങ്കം
- തച്ചമ്പാറ – അറഫ ഓഡിറ്റോറിയം എടാക്കൽ
- കോട്ടോപ്പാടം – അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ഫാം, തിരുവിഴാംകുന്ന് (രാവിലെ 9:30 മുതൽ 11:30 വരെ)
- ഗവ. എൽ. പി സ്കൂൾ തിരുവിഴാംകുന്ന് (ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 29 വരെ 713802 പേരിൽ പരിശോധന നടത്തി
ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 29 വരെ 713802 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 145503 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 29 ന് 1330 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 29) ടെസ്റ്റ് പോസിറ്റിവിറ്റി 13.76 ശതമാനമാണ്.
ഇന്ന് (ജൂൺ 29) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – മോഡൽ സെൻട്രൽ സ്കൂൾ, വെങ്ങനൂർ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ടി.കെ.ഡി യു.പി സ്കൂൾ, കൊല്ലങ്കോട്
- വടവന്നൂർ – പട്ടത്തച്ചി എൽ. പി സ്കൂൾ
- കുനിശ്ശേരി – സെന്റ്. തോമസ് മിഷൻ ഹൈസ്കൂൾ, എരിമയൂർ
- കണ്ണമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രം
- കിഴക്കഞ്ചേരി – കുണ്ടുകാട് ബഡ്സ് സ്കൂൾ
- വണ്ടാഴി – ഗവ. ഹൈസ്കൂൾ, മുടപ്പല്ലൂർ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










