മുണ്ടൂർപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വഴുക്കപ്പാറയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ സംഭരണകേന്ദ്രം കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
രണ്ട് കെട്ടിടങ്ങളിലായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. സംഭവംനടന്നയുടൻ അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ യന്ത്രങ്ങളുള്ള കെട്ടിടത്തിന് നാശനഷ്ടമുണ്ടായില്ല.









