പല്ലശ്ശന ഗ്രാമപഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 28ന് തിങ്കളാഴ്ച കാലത്ത് 9.30മണി മുതൽ കൂടല്ലൂർ എഴുത്തശ്ശൻ സമുദായ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റിൽ ഏവരും പങ്കെടുത്ത് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് സഹകരിക്കണമെന്ന് സംഘാടകർ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി.