സർക്കാർ അംഗീകൃത ഖാദി മേഖലയിൽ ജോലി ചെയ്യുന്ന നൂൽപ് നെയ്ത്തു തൊഴിലാളികൾക്ക് 4 മാസമാസമായി വേതനം ലഭിച്ചിട്ടില്ല. കോവിഡിൻ്റെ പശ്ചാത്തലത്തിൽ 2 മാസമായി തൊലിലും നഷ്ടപ്പെട്ടിരിക്കുകയാണ്.
മററു തൊഴിലുകൾ വശമില്ലാത്ത ഖാദി തൊഴിലാളികൾക്ക് ആശ്രയം ഖാദിയിൽ നിന്നും ലഭിക്കുന്ന വേതനവും ആനുകൂല്യങ്ങളും മാത്രമാണ്. മാസങ്ങളായി വരുമാനമില്ലാത്ത തൊഴിലാളികൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വളരെയധികം കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഖാദി തൊഴാ ലാളി ക്ഷേമനിധിയിൽ നിന്നും 5000 രൂപ ഇടക്കാലാശ്വാസം നല്കണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻ്റ് ആർട്ടിസാൻസ് അസോസിയേഷൻ ഖാദി തൊഴിലാളി സംഘടന ഓൺലൈനിൽ ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മിനിമം വേതന കുടിശ്ശിക, ഡി.എ.അരിയർ കുടിശ്ശിക എന്നിവയും തീർത്തു നല്കണമെന്നും, സർക്കാർ അംഗീകൃത ഖാദി സ്ഥാപനങ്ങൾക്ക് സർക്കാർ നല്കാൻ ബാക്കിയുള്ള സബ്ബ് സീഡി സംഖ്യകൾ കുടിശ്ശിക തീർത്തു നല്കണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
സർവോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. ഗീത, എസ്.ജ്യോതി ,ബിന്ദു അനിൽ, പി.ശാന്തകുമാരി, കെ. സ്മിത, എൻ.പി.പത്മിനി, സി.ശ്യാമള, എം.വിജയലക്ഷ്മി, കെ.എം.മൃദുല, പി.റജീന, കെ.സജിത, പി.സുധാമണി, പി. ഹസീന എന്നിവർ സംസാരിച്ചു.
നൂൽക്കാനുള്ള അസംസ്കൃത സാധനമായ സ്ലൈവർ, നെയ്യാനാവശ്യമായ നൂൽ എന്നിവ എത്തിച്ച് ഖാദി തൊഴിൽ ശാലകൾ തുറന്നു പ്രവർത്തിക്കാനുള്ള സത്വര നടപടികൾ ഉണ്ടാവണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.