ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും”
വിശ്വാസ്,യുവസ്വരാജ്, പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. സ്ത്രീധന, ഗാർഹിക പീഡനത്തിന് ഇരകളായവരെ കണ്ടെത്തി ആവശ്യമായ നിയമസഹായം നൽകുവാൻ സന്നദ്ധ സേവകരെ പ്രാപ്തരാക്കുവാനാണ് വെബ്ബിനാർ നടത്തുന്നത്.
ജൂൺ 27 ന് കാലത്ത് 11 മണിക്ക് Zoom ൽ നടത്തുന്ന വെബിനാർ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബഹു. കെ.ബിനുമോൾ ഉദ്ഘാടനം നിർവ്വഹിക്കും. പാലക്കാട് ജില്ലകളക്ടറും, വിശ്വാസ് പ്രസിഡൻ്റുമായ ബഹു. മൃൺമയി ജോഷി ശശാങ്ക് IAS അദ്ധ്യക്ഷത വഹിക്കും, പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും,സബ് ജഡ്ജുമായ ബഹു. വി.ജി. അനുപമ മുഖ്യാതിഥിയാവും, വിശ്വാസ് നിയമ വേദി കൺവീനർ അഡ്വ.കെ.വിജയ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വനിതാ ശിശുക്ഷേമ വികസന ഓഫീസർ മീര, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു, സീനിയർ പ്രോസിക്യൂട്ടറും, വിശ്വാസ് സെക്രട്ടറിയുമായി പി.പ്രേംനാഥ്, യുവസ്വരാജ് ജില്ലാ പ്രസിഡൻ്റ് ഇക്ബാൽ കുനിശ്ശേരി, സെക്രട്ടറി ഉദയൻ വെമ്പല്ലൂർ എന്നിവർ പങ്കെടുത്തു സംസാരിക്കും. വിശ്വാസ്, യുവസ്വരാജ് അംഗങ്ങൾ, വോളന്റീർമാർ, പാര ലീഗൽ വോളന്റീർമാർ, നിയമവിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. താല്പര്യമുള്ളവർക്ക് ഫേസ് ബുക്കിലെ വിശ്വാസ് പാലക്കാട് (Viswas Palakkad) എന്ന അക്കൗണ്ടിൽ നേരിട്ട് സംപ്രേഷണം വീക്ഷിക്കാവുന്നതാണ്