പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നടത്തി
ഒറ്റപ്പാലം : ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കൃഷിഭവനിൽ നിന്നും അഞ്ചിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ ജാനകിദേവി നിർവഹിച്ചു. കൗൺസിലർ കല്യാണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആരതി സ്വാഗതം പറഞ്ഞു. ആദ്യഘട്ടത്തിൽ ഏകദേശം അയ്യായിരത്തോളം പച്ചക്കറി തൈകളാണ് വിതരണം നടത്തിയതതെന്നും, രണ്ടാംഘട്ടത്തിൽ നഗരസഭയിലെ എല്ലാവർക്കും പച്ചക്കറി തൈകൾ ലഭ്യമാകുന്ന തരത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും കൃഷി ഓഫീസർ ആരതി പറഞ്ഞു.