മാനുഷിക മൂല്യങ്ങൾക്ക് ഇടിവ് സംഭവിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്ത്, പുസ്തകവായന കൊണ്ട് മാത്രം മനുഷ്യൻ പൂർണ്ണമാവില്ലെന്നും മനുഷ്യത്വം കൂടി ചേരേണ്ടതുണ്ടെന്നും, വിശേഷ്യ സ്ത്രീ ശരിയും തെറ്റും തിരിച്ചറിഞ്ഞ് ഉറക്കെ വിളിച്ചോതേണ്ട സമയം അതിക്രമിച്ചെന്നും എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
പാലക്കാട് എം.ഇ.എസ് വനിതാ കോളേജിൻ്റെ വായനവാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എസ്.നസീർ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ MES സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.അബ്ദുൾ കരിം ഹാജി ഉൽഘാടനം നിർവ്വഹിച്ചു. എം.ഇ.എസ് സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എസ്.എം.എസ് മുജീബ് റഹ്മാൻ,കോളേജ് മാനേജിംഗ് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി എസ്.എം.നൗഷാദ് ഖാൻ ,പ്രിൻസിപ്പാൾ പി.അനിൽ ,
അധ്യാപക പ്രതിനിധികളായ
ദിവ്യ സി.ബി, ഷഹീന, വിദ്യാർത്ഥി പ്രതിനിധികളായി വിശാലം പി.എസ്, മിനി ജ.എം, അപർണ്ണമായ യു എന്നിവർ സംസാരിച്ചു.