മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ കൊമേഴ്സ് പി.ജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ലിട്രസി എമങ്ങ് യൂത്ത് എന്ന വിഷയത്തിൽ നടത്തിയ വെബിനാർ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നേവി (റിട്ട) എൽ ടി സിഡിആർ അശ്വന്ത് പിയുടെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്.വിദ്യാർത്ഥികളായ അമൃത.ആർ സ്വാഗതവും അഞ്ചന നന്ദിയും പറഞ്ഞു.