Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആർ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 16 മുതൽ 22 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 24) മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേർതിരിക്കുന്നതിൽ മാറ്റമുള്ളതായും ഇത് ജില്ലയിലും തുടരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. എ,ബി,സി,ഡി കാറ്റഗറികൾ പ്രകാരം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും.

കാറ്റഗറിയും ഉൾപ്പെടുന്ന പ്രദേശവും

കാറ്റഗറി(എ) (8 %നു താഴെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-

1)കേരളശ്ശേരി, 2)കോങ്ങാട് 3)ചളവറ 4)നെന്മാറ 5)പരുതൂര്‍ 6)പൂക്കോട്ടുകാവ് 7)ഷോളയൂര്‍ 8)കരിമ്പുഴ 9)പട്ടിത്തറ 10)പുതുശ്ശേരി 11)മലമ്പുഴ 12)വെള്ളിനേഴി 13)തെങ്കര 14)കൊഴിഞ്ഞാമ്പാറ 15)നെല്ലായ

കാറ്റഗറി(ബി) (8 % മുതല്‍16 % വരെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-

1)പൊല്‍പ്പുള്ളി 2)കാഞ്ഞിരപ്പുഴ 3)തിരുമിറ്റക്കോട് 4)മുണ്ടൂര്‍ 5)പെരുമാട്ടി 6)കോട്ടോപ്പാടം 7)ആനക്കര 8)മങ്കര 9)നെല്ലിയാമ്പതി 10)തച്ചമ്പാറ 11)തൃക്കടീരി 12)വണ്ടാഴി 13)പാലക്കാട് നഗരസഭ 14 )വാണിയംകുളം 15)വിളയൂര്‍ 16)കുമരംപുത്തൂര്‍ 17)മരുതറോഡ് 18)കാരാക്കുറിശ്ശി 19)കടമ്പഴിപ്പുറം 20)വല്ലപ്പുഴ 21)കുലുക്കല്ലൂര്‍ 22)ഓങ്ങല്ലൂര്‍ 23)കൊടുമ്പ് 24)ചെര്‍പ്പുളശ്ശേരി നഗരസഭ 25)കുത്തനൂര്‍ 26)എലപ്പുള്ളി 27)കപ്പൂര്‍ 28)മണ്ണൂര്‍ 29)അലനല്ലൂര്‍ 30)പെരിങ്ങോട്ടുകുറിശ്ശി 31)അനങ്ങനടി 32)ഒറ്റപ്പാലം നഗരസഭ 33)കരിമ്പ 34)ചാലിശ്ശേരി 35)തച്ചനാട്ടുകര 36)ഷൊര്‍ണൂര്‍ നഗരസഭ 37)കുഴല്‍മന്ദം 38)അയിലൂര്‍ 39)നാഗലശ്ശേരി 40)കൊപ്പം 41)അകത്തേത്തറ 42)തേങ്കുറിശ്ശി 43)അമ്പലപ്പാറ 44)വടകരപ്പതി 45)പട്ടഞ്ചേരി

കാറ്റഗറി(സി) (16 % മുതല്‍24 % വരെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-

1)തിരുവേഗപ്പുര, 2)എരുത്തേമ്പതി 3)മണ്ണാര്‍ക്കാട് നഗരസഭ 4)വടക്കഞ്ചേരി 5)ശ്രീകൃഷ്ണപുരം 6)ആലത്തൂര്‍ 7)പുതുക്കോട് 8)കൊല്ലങ്കോട് 9)പല്ലശ്ശന 10)കൊടുവായൂര്‍ 11)പുതുനഗരം 12)മുതലമട 13)മേലാര്‍ക്കോട് 14)അഗളി 15)നല്ലേപ്പിള്ളി 16)മാത്തൂര്‍ 17)കണ്ണാടി 18)പൂതൂര്‍ 19)ചിറ്റൂര്‍-തത്തമംഗലം 20)കാവശ്ശേരി 21)പെരുവെമ്പ് 22)പുതുപ്പരിയാരം 23)കോട്ടായി

കാറ്റഗറി(ഡി) (24 %നു മുകളില്‍ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-

1)തൃത്താല 2)കിഴക്കഞ്ചേരി 3)കണ്ണമ്പ്ര 4)എരിമയൂര്‍ 5)പട്ടാമ്പി നഗരസഭ 6)വടവന്നൂര്‍ 7)തരൂര്‍ 8)എലവഞ്ചേരി 9)മുതുതല 10)ലെക്കിടി പേരൂര്‍.

*ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ, ഇളവുകൾ എന്നിവ തുടരും.

*എ,ബി കാറ്റഗറികളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, പി.എസ്.യു കൾ (ചലച്ചിത്ര അക്കാദമി ഉൾപ്പെടെ), കമ്പനികൾ, കമ്മീഷനുകൾ, ഓട്ടോണോമസ് ഓർഗനൈസേഷനുകൾ, ബാങ്ക്, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ 50% ജീവനക്കാരെയും സി കാറ്റഗറിയിൽപ്പെട്ടവ 25% ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കണം.

*ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്കും ഫിനാൻസ് സ്ഥാപനങ്ങൾക്കും ഓഫീസ്/ അക്കൗണ്ട് വർക്കുകൾക്കായി തുറന്നു പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.

*എ,ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഒരു സമയത്ത് 15 പേരിൽ കവിയാതെ ആളുകളെ പ്രവേശിപ്പിക്കാം.

*കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ടെലിവിഷൻ സീരീസുകളുടെ ഇൻഡോർ ഷൂട്ടിംഗ് കുറഞ്ഞ ആളുകളെ ഉൾപ്പെടുത്തി നടത്താം.

*പരീക്ഷകൾ ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും നടത്താം.

*അക്ഷയ കേന്ദ്രങ്ങൾ ഉള്ള പ്രദേശങ്ങളിലെ ജനസേവന കേന്ദ്രങ്ങൾക്ക് മേൽ പറഞ്ഞ മാനദണ്ഡങ്ങൾ പ്രകാരം തുറന്നു പ്രവർത്തിക്കാം.

*പൂർണ്ണമായും അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ള പറളി, പിരായിരി പഞ്ചായത്തുകളിലെ ബാങ്കുകൾക്ക് പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും ഒഴിവാക്കി 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം.

*ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവർ ഉത്തരവ് പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് -പാലക്കാട്

Previous Post

നിര്യാതനായി

Next Post

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Palakkad News

Palakkad News

Next Post
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News